ലാസ് വേഗാസ് ; അമേരിക്കയിലെ ലാസ് വേഗാസിൽ നടന്ന വെടിവെപ്പിൽ മരണസംഖ്യ 58 ആയി. 515 പേർക്ക് പരിക്കേറ്റു. അതെ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസിന്റെ പടയാളികളാണ് ആക്രമണം നടത്തിയതെന്നും ആക്രമണം നടത്തിയാൾ മാസങ്ങൾക്കു മുൻപ് ഇസ്ലാംമതത്തിലേക്കു പരിവർത്തനം ചെയ്തിരുന്നെന്നും. ഐഎസ് അനുകൂല അമാഖ് വാർത്താ ഏജൻസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. എന്നാൽ അവകാശവാദങ്ങൾ തെളിയിക്കുന്ന തെളിവുകൾ ഐഎസ് വെളിപ്പെടുത്തിയില്ല.
ലാസ്വേഗാസിൽ ജാസണ്‍ അൽഡീന്റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെ പ്രദേശവാസിയായ സ്റ്റീഫൻ പഡോക്ക്(64) എന്നയാൾ ആക്രമണം നടത്തുകയായിരുന്നു. ശേഷം ഇയാൾ വെടിവച്ചു മരിച്ചതായി പോലീസ് അറിയിച്ചു. വെടിവെപ്പ് ഉണ്ടായെന്നു പറയുന്ന മൻഡേലെ ബേ കാസിനോയുടെ 32-ാം നിലയിലെ ഇയാളുടെ മുറിയിൽ നിന്നും എട്ടു തോക്കുകൾ കണ്ടെത്തി എന്നും സംഭവത്തിനു ഭീകരവാദ ബന്ധമില്ലെന്നും പോലീസ് പറയുന്നു. സംഗീത പരിപാടി ആസ്വദിക്കാൻ നിരവധി ആളുകൾ സ്ഥലത്തുണ്ടായിരുന്നത് അപകടത്തിന്റെ തീവ്രത വർധിപ്പിക്കാൻ കാരണമായി.
FBI says Las Vegas shooter had no connection to international terrorist group. https://t.co/8s7XNbXqi1
— The Associated Press (@AP) October 2, 2017
Harrowing video of mass shooting during @Jason_Aldean set of #Route91Harvest Festival in #LasVegas. #MandalayBay pic.twitter.com/gaXgDBbZKV
— Evan Schreiber (@SchreiberEvan) October 2, 2017
Post Your Comments