USALatest News

ലാസ്‌വേഗാസ് വെടിവെപ്പ് ; മരണസംഖ്യ വീണ്ടും ഉയർന്നു

ലാസ് വേഗാസ് ; അമേരിക്കയിലെ ലാസ് വേഗാസിൽ നടന്ന വെടിവെപ്പിൽ മരണസംഖ്യ 58 ആയി. 515 പേർക്ക് പരിക്കേറ്റു. അതെ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ടു​ത്തു. ഐ​എ​സി​ന്‍റെ പ​ട​യാ​ളി​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെന്നും ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൾ മാ​സ​ങ്ങ​ൾ​ക്കു മുൻപ് ഇസ്ലാംമ​ത​ത്തി​ലേ​ക്കു പ​രി​വ​ർ​ത്ത​നം ചെ​യ്തി​രു​ന്നെ​ന്നും. ഐ​എ​സ് അ​നു​കൂ​ല അ​മാ​ഖ് വാ​ർ​ത്താ ഏ​ജ​ൻ​സി പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ൽ പറയുന്നു. എന്നാൽ അ​വ​കാ​ശ​വാ​ദ​ങ്ങൾ തെളിയിക്കുന്ന തെ​ളി​വു​ക​ൾ ഐ​എ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

ലാസ്‌വേഗാസിൽ ജാ​സ​ണ്‍ അ​ൽ​ഡീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​പ​രി​പാ​ടി ന​ട​ന്നു കൊ​ണ്ടി​രി​ക്കെ​ പ്ര​ദേ​ശ​വാ​സി​യാ​യ സ്റ്റീ​ഫ​ൻ പ​ഡോ​ക്ക്(64) എന്നയാൾ ആക്രമണം നടത്തുകയായിരുന്നു. ശേ​ഷം ഇയാൾ വെ​ടി​വ​ച്ചു മ​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വെടിവെപ്പ് ഉണ്ടായെന്നു പറയുന്ന മ​ൻ​ഡേ​ലെ ബേ ​കാ​സി​നോ​യു​ടെ 32-ാം നി​ല​യിലെ ഇയാളുടെ മുറിയിൽ നിന്നും എ​ട്ടു തോ​ക്കു​ക​ൾ ക​ണ്ടെ​ത്തി എന്നും സം​ഭ​വ​ത്തി​നു ഭീ​ക​ര​വാ​ദ ബ​ന്ധ​മി​ല്ലെന്നും പോലീസ് പറയുന്നു. സംഗീത പ​രി​പാ​ടി ആ​സ്വ​ദി​ക്കാൻ ​ നി​ര​വ​ധി ആ​ളു​ക​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നത് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button