കുവൈറ്റ്: കുവൈറ്റിൽ നിന്നും ജയിൽമോചിതരാകുന്ന 119 ഇന്ത്യന്‍ തടവുകാരില്‍ ഉടന്‍ വിട്ടയക്കപ്പെടുന്ന പട്ടികയിലുള്ള 22 പേരില്‍ 2 മലയാളികളും ഉള്ളതായി വിവരം. തല്‍ ഹത്ത് ഇടവലത്ത്, സനീര്‍ കൂട്ടക്കുളം മൊയ്തു എന്നിവരാണു ഇവര്‍. ജയില്‍ മോചനത്തിനു അനുമതി ലഭിച്ച ബാക്കിയുള്ള 97 തടവുകാരിലും നിരവധി മലയാളികള്‍ ഉള്ളതായാണ് റിപ്പോർട്ട്. അതേസമയം ജയില്‍ മോചനത്തിനു അനുമതി ലഭിച്ചവര്‍ നാട്ടില്‍ എത്താന്‍ ചുരുങ്ങിയത് 2 മാസമെങ്കിലും കാലതാമസം നേരിടുമെന്ന് സൂചനയുണ്ട്.
നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന ഇവരുടെ യാത്രാ രേഖകള്‍ ശരിയാക്കുന്നതിനും മറ്റുമായി ചില നടപടിക്രമങ്ങൾ ആവശ്യമാണ്. ഇതുവരെയും ഇവർ നാടുകടത്തൽ കേന്ദ്രത്തിൽ പോലും എത്താത്ത സ്ഥിതിക്ക് ഇളവ് ലഭിച്ചവർ നാട്ടിലെത്താൻ ഇനിയും കാലതാമസം നേരിടുമെന്നാണ് കരുതപ്പെടുന്നത്.
Post Your Comments