അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നു. ഗര്‍ബ ആഘോഷത്തില്‍ പങ്കെടുത്ത ദളിത് യുവാവിനെയാണ് മേല്ജാതിക്കാര് അടിച്ചുകൊന്നത്. ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തിലാണ് സംഭവം.
ജയേഷ് സോളങ്കി എന്ന യുവാവാണ് പട്ടേല്‍ സമുദായത്തില്‍ പെട്ടവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജയേഷ് സോളങ്കിയും ബന്ധുവായ പ്രകാശ് സോളങ്കിയും സുഹൃത്തുക്കള്‍ക്കൊപ്പം വീടിനു സമീപമുള്ള ക്ഷേത്രത്തിന് അടുത്ത് ഇരിക്കുകയായിരുന്നു.
പുലര്‍ച്ചെ നാലുമണിയോടെ ഇവരുടെ അടുത്തെത്തിയ പട്ടേല്‍ സമുദായത്തില്‍ പെട്ട ഒരാള്‍ ഇവരെ ജാതീയമായി അധിക്ഷേപിക്കുകയും ഗര്‍ബ ചടങ്ങുകള്‍ കാണാന്‍ അവര്‍ക്ക് അവകാശമില്ലെന്നു പറഞ്ഞ് അപമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കൂടുതല്‍ ആളുകളെ വിളിച്ചുകൂട്ടുകയും ദളിത് യുവാക്കളെ ആക്രമിക്കുകയുമായിരുന്നു.
Post Your Comments