അഞ്ചല്‍: അമ്മമാരെ നോക്കാന്‍ പോലും മക്കള്‍ക്ക് സമയമില്ല, ഇഷ്ടമില്ല. പ്രായമായ അമ്മയാണെങ്കില്‍ പറയുകയേ വേണ്ട. എവിടെയെങ്കിലും കൊണ്ടുപോയി തള്ളും. ഇവിടെ സംഭവിച്ചത് മനസ്സു നുറുക്കും. തൊണ്ണൂറ്റി എട്ട് വയസ്സ് പ്രായമുള്ള വയോധികയെ മക്കള്‍ ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടിയിട്ടു.
വൈകിട്ട് അഞ്ച് മണിയോടെ നാട്ടുകാരാണ് വിവരം അഞ്ചല്‍ പോലീസിനെ അറിയിച്ചത്. അഗസ്ത്യകോട് കാവുവിളവീട്ടില്‍ മീനാക്ഷിയമ്മയെയാണ് മക്കള്‍ ആളൊഴിഞ്ഞ ബന്ധുവിന്റെ വീട്ടില്‍ പൂട്ടി ഇട്ടത്. നാലുമക്കളുള്ള മാതാവിനെ പൂട്ടി ഇട്ടിരുന്ന വീടിനു അടുത്താണ് ഒരു മകനും കുടുംബവും താമസിക്കുന്നത്.
അമ്മയെ അവിടെ കൊണ്ട് പോയി താമാസിപ്പിക്കാന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും മകന് തയ്യാറായില്ല. വേറേയും മക്കള്‍ ഉണ്ടല്ലോ എന്നായിരിന്നു മകന്റെ മറുപടി. നാലുമക്കളും പോലീസ് സ്റ്റേഷനില്‍ എത്താന്‍ അഞ്ചല്‍ എസ്.ഐ.പി.സ്. രാജേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments