Latest NewsNewsIndia

ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച്‌ അന്വേഷണ സംഘത്തിനു തുമ്പു ലഭിച്ചു; കര്‍ണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: അന്വേഷണ സംഘത്തിനു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച്‌ തുമ്പു ലഭിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. എന്നാൽ ലഭിച്ച സൂചനകളെ സാധൂകരിക്കുന്ന തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രി കഴിഞ്ഞമാസം ഒമ്പതിനും സമാന അവകശവാദങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രതികളെ പിടികൂടുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്നാണു സൂചന.

ബംഗളുരു രാജേശ്വരി നഗറിലെ വീട്ടില്‍ സെപ്റ്റംബര്‍ ആറിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി.ലങ്കേഷിന്റെ മകളാണു ഗൗരി.സംഘപരിവാര്‍ രാഷ്ട്രീയത്തിനു നേര്‍ക്ക് ഗൗരി സ്ഥിരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button