Latest NewsGulf

ദുബായിലെ കടയിൽ ഒറ്റക്ക് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവിന് തടവുശിക്ഷ

ദുബായ് ; കടയിൽ ഒറ്റക്ക് എത്തിയ ഒൻപതുവയസുകാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവിന് തടവുശിക്ഷ. 30 വയസുള്ള ബംഗ്ലാദേശ് സ്വദേശിയെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി മൂന്നു മാസം ജയിൽ ശിക്ഷ കോടതി വിധി ച്ചത്. ശിക്ഷ കഴിഞ്ഞു ഇയാളെ നാട് കടത്താനും കോടതി ഉത്തരവിട്ടു. ജൂൺ പത്തിനാണ് സംഭവം നടന്നത്. പരാതി ലഭിച്ച ഉടൻ പോലീസ് കടയിൽ എത്തിയപ്പോൾ സുരക്ഷാ ജീവനക്കാർ പ്രതിയെ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു.

പ്രതി രണ്ടു തവണ തന്റെ ശരീരത്തിൽ സ്പർശിച്ചുവെന്ന് ഉറക്കെ കരഞ്ഞു കൊണ്ട് പെൺകുട്ടി പോലീസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ യുവാവ്, പെൺകുട്ടിയെ രണ്ടു തവണ ഇയാൾ സ്പർശിച്ചതായി കണ്ടെത്തി. പിന്നിൽ നിന്നും പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു എന്നും പക്ഷേ, എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button