ബാഴ്‌സിലോണ: സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ കാറ്റലോണിയ. സ്വാതന്ത്ര്യം തേടിയുള്ള ഹിതപരിശോധനയില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് വന്‍ ഭൂരിപക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. 90 ശതമാനം പേര്‍ ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ സ്വതന്ത്ര രാഷ്ട്രത്തിനായി വോട്ട് ചെയ്തതായി കാറ്റലോണിയന്‍ നേതാവ് കാര്‍ലസ് പൂഗ്ഡിമൊന്‍ വ്യക്തമാക്കി.
ഹിതപരിശോധനയില്‍ 42 ശതമാനം പേര്‍ വോട്ടു ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിതപരിശോധന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അതേസമയം, ഹിതപരിശോധനയ്ക്കിടെ നടന്ന സൈനിക ആക്രമത്തില്‍ പ്രതിലഷേധിച്ച് കറ്റാലിയന്‍ അസോസിയേഷന്‍ ചൊവാഴ്ച പ്രാദേശിക ബന്ദിന് ആഹ്വാനം ചെയ്തു.
സൈനിക നടപടികളില്‍ 844 പേര്‍ ചികിത്സ തേടിയതായും 92 പേര്‍ക്ക് പരിക്കേറ്റതായും കാറ്റലോണിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഹിതപരിശോധന നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സ്പാനിഷ് പ്രസിഡന്റ് മരിയോനോ രജോയ് ബ്രേ ആവര്‍ത്തിച്ചു. മെഡിറ്റേറിയന്‍ തുറമുഖനഗരമാക്കി ബാര്‍സിലോണ തലസ്ഥാനമാക്കി പുതിയ രാജ്യം അനുവദിക്കണമെന്നാണ് കാറ്റലോണിയക്കാരുടെ ആവശ്യം. ഹിതപരിശോധനയ്ക്കു ശേഷം ബാര്‍സിലോണ നഗരത്തില്‍ കാറ്റലോണിയക്കാര്‍ വന്‍ വിജയറാലിയും നടത്തി. സ്‌പെയിനിന്റെ പ്രധാന സാമ്പത്തിക ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് കാറ്റലോണിയ.
സ്പാനിഷ് കോടതി ഹിതപരിശോധന നിരോധിച്ചതോടെ ഇതിനുള്ള ഒരുക്കങ്ങള്‍ മറികടക്കാന്‍ പോലീസ് ശക്തമായ നടപടികള്‍ എടുത്തിരുന്നു. ഇവയെല്ലാം മറികടന്നാണ് കാറ്റലോണിയക്കാര്‍ ഹിതപരിശോധനയ്ക്കായി എത്തിയത്.
Post Your Comments