Latest NewsIndiaNews

പ്രധാനമന്ത്രിക്കും മു​ഖ്യ​മ​ന്ത്രി​ക്കും എതിരെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം; രാഷ്ട്രീയ നേതാവിനു എതിരെ കേസ്

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ കെ.​പ​ള​നി​സ്വാ​മിയെും അ​ധി​ക്ഷേ​പിച്ച സംഭവത്തിൽ എ​ഡി​എം​കെ വി​മ​ത​നേ​താ​വ് ടി.​ടി.​വി.​ദി​ന​ക​ര​​നെ​തി​രേ കേ​സ് എടുത്തു. വി​നാ​യ​ക​ൻ എന്ന വ്യക്തിയുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ദിനകരനെ കൂടാതെ സംഭവത്തിൽ മു​ൻ എം​എ​ൽ​എ വെ​ങ്ക​ടാ​ച​ലം ഉൾപ്പടെ പ​ത്തു​പേ​ർ​ക്കെ​തി​രേ​യും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മു​ഖ്യ​മ​ന്ത്രി കെ.​പ​ള​നി​സ്വാ​മിയുടെ നേതൃത്വത്തിൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചർച്ച നടക്കുന്ന വേളയിൽ യോ​ഗ​ഹാ​ളി​നു പു​റ​ത്ത് ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെയ്തു. ഈ ല​ഘു​ലേ​ഖ​കളിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ കെ.​പ​ള​നി​സ്വാ​മിയെും അ​ധി​ക്ഷേ​പിക്കുന്ന തരത്തിലുള്ള പ​രാ​മ​ർ​ങ്ങൾ ഉണ്ടെന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button