ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമിയെും അധിക്ഷേപിച്ച സംഭവത്തിൽ എഡിഎംകെ വിമതനേതാവ് ടി.ടി.വി.ദിനകരനെതിരേ കേസ് എടുത്തു. വിനായകൻ എന്ന വ്യക്തിയുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ദിനകരനെ കൂടാതെ സംഭവത്തിൽ മുൻ എംഎൽഎ വെങ്കടാചലം ഉൾപ്പടെ പത്തുപേർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി കെ.പളനിസ്വാമിയുടെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടക്കുന്ന വേളയിൽ യോഗഹാളിനു പുറത്ത് ലഘുലേഖകൾ വിതരണം ചെയ്തു. ഈ ലഘുലേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമിയെും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർങ്ങൾ ഉണ്ടെന്നാണ് പരാതി.
Post Your Comments