KeralaLatest NewsNews

ഒമ്പതുമാസത്തിനിടെ ജയിലിലായത് 63 വിദ്യാര്‍ത്ഥികള്‍

പാലക്കാട്: ലഹരിക്കടത്ത് കേസില്‍ ഒമ്പതുമാസത്തിനിടെ ജയിലിലായത് 63 വിദ്യാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്. കഞ്ചാവും ലഹരിനല്‍കുന്ന ഗുളികകളുമുള്‍പ്പെടെ കടത്തിയ കേസിലാണ് പിടിയിലായത്. തമിഴ്‌നാട്ടിലും മറ്റുമാണ് വിദ്യാര്‍ത്ഥികള്‍ ലഹരി കടത്തിയത്.

19-നും 25-നുമിടെ പ്രായമുള്ളവരാണിവര്‍. മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലക്കാരാണ് പിടിയിലായവരിലേറെയും. പലരും രക്ഷപ്പെട്ടിട്ടുമുണ്ട്. പിടിക്കപ്പെട്ടത് കഞ്ചാവുതന്നെയെന്ന് ഉറപ്പാക്കാന്‍ എറണാകുളത്തെ മേഖലാ പരിശോധനാ കേന്ദ്രത്തില്‍ പരിശോധനയ്ക്കയക്കും. ഇവിടെനിന്നുള്ള രാസപരിശോധനാ റിപ്പോര്‍ട്ട് സഹിതമാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടത്.

ഇത് വൈകുന്നത് പതിവാണ്. ഇതുമൂലം അറുപത് ദിവസത്തിനുശേഷം പലരും സ്വാഭാവികമായി ജാമ്യംനേടി പുറത്തുപോവും. വിവിധ കാരണങ്ങളാല്‍ പഠനം നിര്‍ത്തിയവര്‍, പ്ലസ്ടുവിന് ശേഷം പഠനം തുടരാനാവാത്തവര്‍ തുടങ്ങിയവരാണ് കൂടുതലായി ഇതിലുള്‍പ്പെടുന്നതെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എം.എസ്. വിജയന്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button