KeralaLatest NewsNews

കൂട്ട ഒളിച്ചോട്ടം: യുവാവ് കാമുകിയും സഹോദരിയും സഹോദരിയുടെ കാമുകനും മാതാവുമായി ഒളിച്ചോടി

കാസര്‍ഗോഡ്‌•യുവാവ് കാമുകിയേയും സഹോദരിയേയും സഹോദരിയുടെ കാമുകനെയും തന്റെ മാതാവിനെയും കൂട്ടി ഒളിച്ചോടി. കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സെയ്ല്‍സ് ഗേളായ മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൂട്ട ഒളിച്ചോട്ടത്തിന്റെ വിവരം പുറത്തുവന്നത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഇബ്രാഹിം എന്ന യുവാവിനൊപ്പം പോയതാണെന്ന് കണ്ടെത്തി.ഇബ്രാഹിമിന്റെ സഹോദരി സുബൈദയും മാതാവും കൂടെപ്പോയിട്ടുണ്ടെന്നും സുബൈദയുടെ കാമുകനായ സുധാകരനും ഇവരോടൊപ്പം പോയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. വീട് പൂട്ടിയ നിലയിലാണ്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button