ഇന്ത്യയുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടായ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേന്ദര്‍ സേവാഗും തമ്മിലുള്ള സൗഹൃദംഇരുവരും ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും ഒരു കോട്ടവും തട്ടാതെ തുടരുകയാണ്. എന്നാല്‍, പൊതുവേ തണുപ്പന്‍ സ്വഭാവക്കാരനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരുദിവസം തന്നോട് പൊട്ടിത്തെറിച്ചിട്ടുണ്ടെന്ന് സേവാഗ് പറയുന്നു. ഒരേഒരു തവണയാണ് കളിക്കിടയില്‍ സച്ചിന്‍ തന്നോട് പൊട്ടിത്തെറിച്ചത്. ‘What The Duck’, എന്ന പരിപാടിയിലാണ് സച്ചിന്‍ തന്നോട് ദേഷ്യപ്പെട്ട സംഭവം സേവാഗ് വിവരിച്ചത്.
‘2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഞാനും സച്ചിന്‍ പാജിയും ബാറ്റു ചെയ്യുകയായിരുന്നു. എനിക്ക് കളിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഞാന്‍ ഒരു പാട്ടു മൂളാന്‍ തുടങ്ങി. ആദ്യത്തെ ഓവര്‍ മുഴുവന്‍ ആ പാട്ട് മൂളിക്കൊണ്ടാണ് ഞാന്‍ ബാറ്റു ചെയ്തത്. നല്ലൊരു തുടക്കം കിട്ടാന്‍ വേണ്ടിയായിരുന്നു അത്. പിച്ചിനു നടുവില്‍ ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നെങ്കിലും ആ സമയത്തും ഞാന്‍ പാടിക്കൊണ്ടിരുന്നു. ഇതിനിടയില്‍ സച്ചിന്‍ എന്നോട് എന്തെങ്കിലും പറയൂ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഞാന്‍ തലകുലുക്കുക മാത്രം ചെയ്തു. ഒടുവില്‍ സച്ചിന്‍ പാജി ദേഷ്യപ്പെട്ടു, ‘എന്നോട് സംസാരിക്കൂ, പാട്ട് പിന്നെ മൂളാം, സ്വാര്‍ത്ഥനാവാന്‍ പാടില്ല’ ഇതായിരുന്നു പാജി പറഞ്ഞത്. ആ പാട്ടിലാണ് എന്റെ ബാറ്റിന്റെ താളമെന്നും എന്നെ മൂളാന്‍ അനുവദിക്കൂ എന്നും ഞാന്‍ മറുപടി നല്‍കി. തന്നോട് എന്തെങ്കിലും സംസാരിക്കാനായിരുന്നു സച്ചിന്റെ ആവശ്യമെന്നും സ്നേഹത്തോടെ സേവാഗ് വ്യക്തമാക്കുന്നു.
Post Your Comments