പ്രശസ്ത ചിത്രകാരന്‍ ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ അതിമനോഹരമായ ചിത്രങ്ങളിലൊന്നാണ് മോണാലിസ. ഇതിന്റെ നഗ്ന പതിപ്പായ മോനാ വാന്നാ എന്നറിയപ്പെടുന്ന ചിത്രം വരച്ചതും ഡാവിഞ്ചി തന്നെയാണെന്ന അവകാശവാദങ്ങളുമായി ഗവേഷകര്‍ രംഗത്തെത്തി.
ലോകത്തിന്റെ ഏറ്റവും വലിയ കലാ മ്യൂസിയമായ ഫ്രാന്‍സിലെ ലൂവറിലെ ഗവേഷകരാണ് നഗ്ന മോണാലിസയെ വരച്ചത് ഡാവിഞ്ചിയുടെ ശിഷ്യന്മാരല്ല, ഡാവിഞ്ചി തന്നെയെന്ന് വെളിപ്പെടുത്തിയത്.
1862 മുതല്‍ മോനാ വാന്നാ ചിത്രമുള്ളത് ഫ്രാന്‍സിലെ കോണ്ടേ മ്യൂസിയത്തിലാണ്. ഡാവിഞ്ചി തന്നെയാണ് ഈ ചിത്രം വരച്ചതിന് പിന്നിലെന്ന് കോണ്ടേ മ്യൂസിയം ക്യുറേറ്റര്‍ മാത്യൂ ഡെല്‍ഡിക്കും ഉറപ്പ് പറയുന്നു. മോണാലിസയുടെ അതേ വലിപ്പമാണ് മോനാ വാന്നായ്‌ക്കെന്നും രണ്ട് ചിത്രങ്ങള്‍ക്കും ഒരേ മുഖവും ഭാവവുമാണെന്നും മാത്യു പറയുന്നു.
മോണാലിസയുമായി അടുത്ത ബന്ധമാണ് ഈ ചിത്രത്തിനുള്ളതെന്നും സംശയലേശമന്യേ ഇത് വരച്ചത് അദ്ദേഹം തന്നെയാണെന്ന് പറയാമെന്ന് മാത്യു വ്യക്തമാക്കുന്നു. 15ാം നൂറ്റാണ്ടിലെ ഡാവിഞ്ചിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് മോന്നാ വാന്നയെന്ന് ലൂവര്‍ സംരക്ഷണ വിദഗ്ധന്‍ ബ്രൂണോ മോറ്റിന്‍ പറഞ്ഞു.
Post Your Comments