![](/wp-content/uploads/2017/10/kamal-rajini.jpg.image_.784.410.jpg)
ചെന്നൈ: സിനിമാ നടന്, പ്രശസ്തി, പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്നു തമിഴ് സൂപ്പര്‍താരം രജനീകാന്ത്. രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ഗുണങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നടന് കമല്ഹാസന്, തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പന്നീര്‍ശെല്‍വം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നടനില്‍നിന്നു രാഷ്ട്രീയക്കാരനിലേക്കു വളരാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടതുണ്ട്. സത്യമായും എനിക്ക് അതിനുള്ള രഹസ്യങ്ങള്‍ അറിയില്ല. എന്നാല്‍ കമല്ഹാസന് അത് അറിയാമെന്നു തോന്നുന്നു. രണ്ടു മാസം മുന്പായിരുന്നെങ്കില് അദ്ദേഹം അത് എന്നോടു പറഞ്ഞേനെ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഒപ്പം കൈപിടിക്കാനാണു പറയുന്നത്- രജനീകാന്ത് തമാശരൂപേന പറഞ്ഞു.
ചെന്നൈയില്‍ നടന് ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ശിവാജി ഗണേശന്റെ പ്രതിമ ഉദ്ഘാടനം ചെയ്തു. നേരത്തെ, ചെന്നൈ കാമരാജര്‍ ശാലയില്‍ സ്ഥാപിച്ചിരുന്ന ശിവാജി ഗണേശന്റെ പ്രതിമ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അവിടെ നിന്ന് നീക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് 2.80 കോടി രൂപ ചെലവഴിച്ച് പുതിയ സ്മാരകം നിര്‍മ്മിച്ചത്. ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതില്‍ കാലതാമസം വരുത്തിയ എഡിഎംകെ സര്‍ക്കാരിനെ തന്റെ പ്രസംഗത്തില്‍ കമല്ഹാസന് വിമര്‍ശിച്ചു. രജനികാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭ്യൂഹങ്ങളുയരുന്നതിനിടെയാണ് ഇരുവരും ഒന്നിച്ച് ഒരേ വേദിയിലെത്തിയത്.
Post Your Comments