Latest NewsCricketSports

കെസിഎ അംഗം രാജിവെച്ചു

തി​രു​വ​ന​ന്ത​പു​രം: കെസിഎ(കേരള ക്രിക്കറ്റ് അസോസിയേഷൻ) അംഗം ടി.​സി മാ​ത്യു രാ​ജി​വ​ച്ചു. കെ​സി​എ​യി​ലെ ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​മു​ൾ​പ്പെ​ടെയുള്ള എ​ല്ലാ സ്ഥാ​ന​ങ്ങ​ളും ടി.​സി മാ​ത്യു ഒ​ഴി​ഞ്ഞെന്നാണ് റിപ്പോർട്ട്. കെ​സി​എ​യി​ലെ സ​മ്മ​ർ​ദ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ടി.​സി മാ​ത്യു രാജി വെച്ചെന്നാണ് വിവരം. ജ​നു​വ​രി​യി​ൽ ത​ന്നെ എ​ല്ലാ പ​ദ​വി​ക​ളും ഒ​ഴി​ഞ്ഞ​താ​ണെ​ന്ന് ടി.​സി മാ​ത്യു പ​റ​ഞ്ഞു. രാ​ജി​യോ​ടെ ടി.​സി മാ​ത്യു​വി​ന് ബി​സി​സി​ഐ​യി​ലെ അം​ഗ​ത്വം ന​ഷ്ട​മാ​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button