Latest NewsKeralaNews

വിവാഹിതയായ യുവതിയ്ക്ക് അശ്ലീല സന്ദേശമയച്ചയാളെ പോലീസ് വിളിപ്പിച്ചു; സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ അതിക്രമം

കാക്കയങ്ങാട്•വിവാഹിതയായ യുവതിയ്ക്ക് അശ്ലീല സന്ദേശമയച്ചയാളെ പോലീസ് വിളിപ്പിച്ച രീതി ശരിയല്ലെന്ന് ആരോപിച്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി പോലീസുകാരെ കൈയേറ്റം ചെയ്യുകയും എസ്.ഐ ഉള്‍പ്പടെയുള്ളവരെ അസഭ്യം പറയുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഫേസ്ബുക്കില്‍ വിവാഹിതയായ യുവതിയ്ക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന പരാതിയിലാണ് സംശയമുള്ള യുവാവിനെ ചോദ്യം ചെയ്യാനായി പോലീസ് വിളിച്ചുവരുത്തിയത്. എന്നാല്‍ വിളിച്ചുവരുത്തിയ രീതി ശരിയല്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്. ഡി.വൈ എഫ്.ഐ പ്രവര്‍ത്തകരായ ശ്രീജിത്ത്, നിധീഷ്, അന്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button