Latest NewsIndiaNews

പാര്‍ട്ടി അധികാരഘടനയില്‍ത്തന്നെ മാറ്റംവരുത്തി ഡി.എം.ഡി.കെ

ചെന്നൈ : പാര്‍ട്ടി അധികാരഘടനയില്‍ത്തന്നെ മാറ്റംവരുത്തി വിജയകാന്തിനെ സ്ഥിരം ജനറല്‍സെക്രട്ടറിയായി തിരഞ്ഞെടുത്തു. കാരയ്ക്കുടിയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

രണ്ടാഴ്ചമുന്‍പ് ഇ.പി.എസ്.-ഒ.പി.എസ്. വിഭാഗം വിളിച്ചുചേര്‍ത്ത എ.ഐ.എ.ഡി.എം.കെ. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ജയലളിതയെ പാര്‍ട്ടിയുടെ സ്ഥിരം ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയിരുന്നു.

ഇതുവരെ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനമായിരുന്നു പാര്‍ട്ടിസ്ഥാപകനായ വിജയകാന്തിനുണ്ടായിരുന്നത്. ഇതുകൂടാതെ വിജയകാന്തിന്റെ ഭാര്യാസഹോദരന്‍ എല്‍.കെ. സുധീഷ് അടക്കം നാലുപേരെ ഡെപ്യൂട്ടി സെക്രട്ടറിയായും തിരഞ്ഞെടുത്തു. നിലവില്‍ പാര്‍ട്ടി യുവജനവിഭാഗം നേതാവായിരുന്നു സുധീഷ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button