Latest NewsNewsInternational

ഹിതപരിശോധനയ്ക്കിടെ പോലീസ് അക്രമം; ചോരയിൽ കുളിച്ച് വോട്ടർമാർ

മഡ്രിഡ്: മേഖലാ സർക്കാർ പ്രഖ്യാപിച്ച ഹിതപരിശോധനയ്ക്കിടെ പൊലീസ് അക്രമം. സ്പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശമായ കാറ്റലോണിയയിലാണ് സംഭവം നടന്നത്. അക്രമത്തിൽ 38 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.

കാറ്റലോണിയയിൽ സ്വാതന്ത്ര്യ ഹിതപരിശോധന നടത്തിയത് സ്‌പെയിൻ ഭരണകൂടത്തിന്റെ വിലക്ക് അവഗണിച്ചാണ്. പോലീസ് പോളിങ് സ്റ്റേഷനുകളിലേക്ക് തള്ളിക്കയറുകയും വോട്ടെടുപ്പ് തടസ്സപ്പെടുത്തി ജനങ്ങളെ അടിച്ചോടിക്കുകയായിരുന്നു. പൊലീസ് സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി.

മാത്രമല്ല പോലീസ്, പ്രതിഷേധിച്ചവർക്കു നേരെ റബർ ബുള്ളറ്റ് പ്രയോഗവും നടത്തി. റബർ ബുള്ളറ്റ് പ്രയോഗം ബാർസിലോനയിൽ നിന്നാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അക്രമം ബാലറ്റ് പെട്ടികൾ പിടിച്ചെടുക്കുന്നതിനിടെയായിരുന്നു. കലാപം തടയുന്നതിനുള്ള പരിശീലനം ലഭിച്ച പൊലീസിനെയാണ് ബാര്‍സിലോനയിൽ ഉൾപ്പെടെ പോളിങ് സ്റ്റേഷനുകളിൽ നിയോഗിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button