ന്യൂഡല്‍ഹി: ഭരണം ഏറ്റെടുക്കുമ്പോള്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഇനിയും നടപ്പിലാക്കിയില്ലെങ്കില്‍ ജനകീയ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഒന്നര മാസത്തിനകം സമരം നടത്താന്‍ തയ്യാറെടുക്കുകയാണെന്നും അണ്ണാ ഹസാരെ പറഞ്ഞു.
വാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാരിന്റെ നാടകങ്ങള്‍ പൊളിയുകയാണ്. നാടകം മതിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കണം. ലോക്പാല്‍ നടപ്പിലാക്കുവാനായി നടത്തിയ ജനകീയ സമരത്തിന്റെ ശക്തി മോദി മറക്കരുതെന്നും അണ്ണാ ഹസാരെ പറയുന്നു.
യുവജന വിഭാഗത്തെ സമരത്തിനായി അണി നിരത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ അടിച്ചേല്പിച്ച നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ട് രാജ്യം എന്ത് നേടിയെന്നും തിരിച്ചെത്തിയ കള്ളപ്പണം എവിടെയെന്നും ഹസാരെ ചോദിച്ചു.
Post Your Comments