അഞ്ചല്‍•ഏരൂരില്‍ സ്കൂളിലേക്കുള്ള യാത്രയില്‍ കാണാതാകുകയും പിന്നീട് കുളത്തൂപ്പുഴയിലെ വനത്തില്‍ കൊച്ചച്ചന്റെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത ശ്രീലക്ഷ്മി (7) യുടെ മരണത്തില്‍ ദുരൂഹത ഏറുന്നു. സംഭവത്തില്‍ ശ്രീലഷ്മിയുടെ അമ്മയ്ക്കും മാതൃസഹോദരിയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് പ്രദേശവാസിയായ യുവാവ് രംഗത്തെത്തി.
കുട്ടിയെ കൊലപ്പെടുത്തിയ രാജേഷ് ആ കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ മൂന്നാമത്തേതോ നാലാമത്തെയോ ഭർത്താവാണ്. 20 വയസിൽ തന്നെ നാട്ടിലും മറുനാട്ടിലും അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായ ശ്രീലക്ഷ്മിയുടെ മാതൃസഹോദരിയും വിവാഹ ബന്ധം വേർപെട്ട് നിൽക്കുന്ന ശ്രീലക്ഷ്മിയുടെ അമ്മയും അറിഞ്ഞു കൊണ്ട് തന്നെ നടത്തിയ ഒരു കുറ്റകൃത്യമാണ് ഇതെന്ന് നാട്ടുകാരനായ വിശാഖ് ചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
കുട്ടി മരണപ്പെട്ട ദിവസം വിവരം അറിയിക്കാന്‍ നാട്ടുകാര്‍ എത്തിയപ്പോള്‍ വീട്ടുകാരുടെ പ്രതികരണം വിചിത്രമായിരുന്നുവെന്ന് വിശാഖിന്റെ കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. വീട്ടിൽ എത്തി കുട്ടി മരിച്ചു എന്ന് അറിയിച്ചപ്പോൾ ആ കുടുംബത്തിലെ എല്ലാവരും പറഞ്ഞത് മരിച്ചത് ഞങ്ങളുടെ കുട്ടിയല്ലേ നിങ്ങൾക്കെന്ത് വേണം അതിന് എന്നാണ്. പിന്നീട് അവർ തന്നെ പറഞ്ഞു കുട്ടി മരിച്ചിട്ടില്ല അവൾ രാജേഷ് എന്ന അവനോടൊപ്പം അവന്റെ ബന്ധു വീട്ടിൽ പോയതാണെന്ന്. ബന്ധു വീട്ടിൽ പോയി എന്ന് അറിയാമായിരുന്നെങ്കിൽ എന്തിനു ഇവർ കുട്ടിയെ കാണാതായ ദിവസം കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞു ഏരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും നാട്ടുകാരന്‍ ചോദിക്കുന്നു.
സംഭവത്തെ കുറിച്ചും കൊലപാതകത്തെ കുറിച്ചും വ്യകതമായി അറിയുന്ന നാട്ടുകാർ ഇന്നലെ ഇവരുടെ കുടുംബത്തെ നാട്ടിൽ നിന്ന് കൈകാര്യം ചെയ്ത് പറഞ്ഞു വിട്ടു. പോലീസ് സംരക്ഷണത്തിൽ പുറത്തേക്ക് പോകുന്ന ആ കുടുംബത്തിലെ ഓരോ ആളുകളുടെയും മുഖം കണ്ടാൽ തന്നെ അവർക്കോരോരുത്തർക്കും ഈ കൃത്യത്തിലുണ്ടായിരുന്ന പങ്കിനെ പറ്റി മനസിലാകുമെന്നും വിശാഖ് ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്.
വിശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ട ശ്രീലക്ഷ്മി മോളുടെ വീട്ടിൽ നിന്ന് ഞാൻ തന്നെ പകർത്തിയ ധൃശ്യങ്ങളാണ് ഇത്. ആ കുട്ടിയെ കൊലപ്പെടുത്തിയ രാജേഷ് ആ കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ മൂന്നാമത്തേതോ നാലാമത്തെയോ ഭർത്താവാണ്. 20 വയസിൽ തന്നെ നാട്ടിലും മറുനാട്ടിലും അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായ ഈ പുന്നാരമോളും വിവാഹ ബന്ധം വേർപെട്ട് നിൽക്കുന്ന ശ്രീലക്ഷ്മിയുടെ അമ്മയും അറിഞ്ഞു കൊണ്ട് തന്നെ നടത്തിയ ഒരു കുറ്റകൃത്യമാണ് ഇത്. സംഭവങ്ങളെല്ലാം അറിയുന്ന ഞാൻ ഉൾപ്പെടെയുള്ള നാട്ടുകാർ കുട്ടി മരണപ്പെട്ട ദിവസം വീട്ടിൽ എത്തി കുട്ടി മരിച്ചു എന്ന് അറിയിച്ചപ്പോൾ ആ കുടുംബത്തിലെ എല്ലാവരും പറഞ്ഞത് മരിച്ചത് ഞങ്ങളുടെ കുട്ടിയല്ലേ നിങ്ങൾക്കെന്ത് വേണം അതിന് എന്നാണ്. പിന്നീട് അവർ തന്നെ പറഞ്ഞു കുട്ടി മരിച്ചിട്ടില്ല അവൾ രാജേഷ് എന്ന അവനോടൊപ്പം അവന്റെ ബന്ധു വീട്ടിൽ പോയതാണെന്ന്. ബന്ധു വീട്ടിൽ പോയി എന്ന് അറിയാമായിരുന്നെങ്കിൽ എന്തിനു ഇവർ കുട്ടിയെ കാണാതായ ദിവസം കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞു ഏരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി?. സംഭവത്തെ കുറിച്ചും കൊലപാതകത്തെ കുറിച്ചും വ്യകതമായി അറിയുന്ന നാട്ടുകാർ ഇന്നലെ ഇവരുടെ കുടുംബത്തെ നാട്ടിൽ നിന്ന് കൈകാര്യം ചെയ്ത് പറഞ്ഞു വിട്ടു. പോലീസ് സംരക്ഷണത്തിൽ പുറത്തേക്ക് പോകുന്ന ആ കുടുംബത്തിലെ ഓരോ ആളുകളുടെയും മുഖം കണ്ടാൽ തന്നെ മനസിലാകും അവർക്കോരോരുത്തർക്കും ഈ കൃത്യത്തിലുണ്ടായിരുന്ന പങ്കിനെ പറ്റി.
Post Your Comments