വാഷിങ്ടണ്‍ : ലോകപ്രശസ്തമായ പത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി അവസാനിപ്പിച്ചു. ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി കാരണം കമ്പനിക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇതിനു പുറമെ എഡിറ്റോറിയല്‍ പുനര്‍രൂപീകരിക്കുന്നതും അച്ചടി അവസാനിപ്പിക്കാനുള്ള കാരണമാണെന്നും പത്രം അറിയിച്ചു. ഈ വര്‍ഷം മാത്രം 643 മില്ല്യന്‍ ഡോളറിന്റെ നഷ്ടമാണ് ഇതു കാരണം സ്ഥാപനത്തിനു ഉണ്ടായത്.
ഇന്നലെ മുതല്‍ പത്രം യൂറോപ്പിലെ അച്ചടി അവസാനിപ്പിച്ചു. ഒക്ടോബര്‍ ഏഴിന് ഏഷ്യയിലെയും അച്ചടി നിര്‍ത്തുമെന്നും വാള്‍ സ്ട്രീറ്റ് ജേണലിന്റെ ഉടമസ്ഥരായ ന്യൂസ് കോര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ട്. ബഹുഭൂരിപക്ഷം പേരും പത്രം വായിക്കുന്നത് ഓണ്‍ ലൈന്‍ വഴിയായി മാറ്റിയിട്ടുണ്ട്. ഏഷ്യയിലെയും യൂറോപ്പിലെയും പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് ലഭ്യമാണ്.
Post Your Comments