വാഷിങ്ടൺ: ഇന്ത്യയുടെ സംയമനത്തെ പാക്കിസ്ഥാൻ ഇനിയും പരീക്ഷിക്കരുതെന്ന് യുഎസ് മാധ്യമം. സംയമനം പാലിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അത് എല്ലാക്കാലവും തുടരും എന്ന് കരുതേണ്ടെന്നും ഇന്ത്യൻ അതിർത്തിയിലേക്ക് പാക്ക് സൈന്യം ഇനിയും ഭീകരവാദികളെ അയക്കുകയാണെങ്കിൽ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കുമെന്നും യുഎസ് ദിനപത്രമായ ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ നടപടിയെക്കുകയാണെങ്കിൽ അത് സൈനികനീക്കത്തിലൂടെ അല്ലെന്നും , മറ്റ് നീക്കങ്ങളിലൂടെ ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള നീക്കം പോലെ ഇനിയും തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും വാൾ സ്ട്രീറ്റ് ജേണൽ വ്യക്തമാക്കുന്നു. കൂടാതെ പാകിസ്ഥാനെ സൈനികനടപടിയിലൂടെ നേരിടാൻ തയ്യാറാകാതിരുന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തെയും പത്രം പ്രശംസിച്ചു.
Post Your Comments