ന്യൂയോര്‍ക്ക്: അമേരിക്കന്‍ ദിനപത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി എഡിഷന് അവസാനിപ്പിക്കുന്നു. എഡിറ്റോറിയല്‍ പുനര്രൂപീകരണവും വരുമാനത്തിൽ കുറവുണ്ടായതുമാണ് അച്ചടി നിര്‍ത്താന്‍ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. നടപ്പുസാമ്പത്തികവര്‍ഷം 643 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് പത്രത്തിനുണ്ടായതെന്ന് ന്യൂസ് കോര്‍പ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം 235 മില്യണ്‍ ഡോളര്‍ ലാഭം നേടിയ സ്ഥാനത്താണിത്.
ഏഷ്യയിലെ അച്ചടി ഒക്ടോബര്‍ ഏഴിനു നിര്‍ത്താനാണ് അധികൃതരുടെ തീരുമാനം. ഇനി യുഎസ് എഡിഷന് മാത്രം ചില നഗരങ്ങളില്‍ ലഭിക്കുമെന്ന് പത്രം അറിയിച്ചു. യൂറോപ്പിലേയും വായനക്കാരെ ഡിജിറ്റല്‍ എഡിഷനിലേക്ക് ആകര്‍ഷിക്കാനാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പദ്ധതിയിടുന്നത്.
Post Your Comments