NewsBusiness

സംരഭകരിലെ “അത്ഭുതവനിത” എലിസബത്ത്‌ ഹോംസിന്‍റെ വന്‍സമ്പാദ്യം മുഴുവന്‍ ആവിയായിപ്പോയി!!!

രക്തപരിശോധന ലാബുകളുടെ ശൃംഖലകളായ തെറാനോസിന്‍റെ സ്ഥാപനത്തിലൂടെ സ്റ്റാര്‍ട്ട്-അപ്പ് സംരഭരുടെ ഇടയിലെ അത്ഭുതവനിതയായി അറിയപ്പെട്ടിരുന്ന എലിസബത്ത്‌ ഹോംസിന്‍റെ 4.5-ബില്ല്യണ്‍ ഡോളറിന്‍റെ കൂറ്റന്‍ സമ്പാദ്യം കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ആവിയായിപ്പോയി. തെറാനോസ് ലാബുകള്‍ നടത്തുന്ന രക്തപരിശോധനാ ഫലങ്ങളില്‍ ഗുരുതരമായ തെറ്റുകള്‍ ഉണ്ടെന്ന് കഴിഞ്ഞ ഒക്ടോബറില്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ഹോംസ് കുഴപ്പത്തിലകപ്പെട്ടത്.

ഫോര്‍ബ്സ് മാഗസിന്‍റെ പുതിയ പതിപ്പില്‍ പ്രത്യക്ഷപ്പെട്ട മൂല്യനിര്‍ണ്ണയത്തിലാണ് മുമ്പ് 4.5-ബില്ല്യണ്‍ ഡോളറായിരുന്ന ഹോംസിന്‍റെ മൂല്യം ഇടിഞ്ഞ് ഇപ്പോള്‍ വെറും “പൂജ്യം” ആയി മാറിയതായി പറയുന്നത്.

ഫോര്‍ബ്സിന്‍റെ റിപ്പോര്‍ട്ട് പക്ഷേ ഊഹാപോഹങ്ങളിലും പത്രവാര്‍ത്തകളിലും അധിഷ്ഠിതമായുള്ളതാണെന്നും, തെറാനോസിന്‍റെ കൈവശമുള്ള രഹസ്യ സ്വഭാവമുള്ള സാമ്പത്തിക വിവരങ്ങളൊന്നും ഫോര്‍ബ്സിന് നല്‍കിയിട്ടില്ലെന്നും കമ്പനി വക്താവ് ബ്രൂക്ക് ബുക്കാനന്‍ അറിയിച്ചു. ഫോര്‍ബ്സ് റിപ്പോര്‍ട്ടിനെ ആരും ഗൌരവത്തിലെടുക്കേണ്ട കാര്യമില്ലെന്നും ബുക്കാനന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button