USALatest NewsNews

ട്രംപിന് മോദിയെ കാണണം ; പക്ഷെ ഇന്ത്യയിലേക്കില്ല

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ഇത് മൂന്നാം തവണയാണ് ട്രംപും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

നവംബറില്‍ നിശ്ചയിച്ചിരിക്കുന്ന ഏഷ്യന്‍ സന്ദര്‍ശനത്തില്‍നിന്നു ഇന്ത്യയെ ഒഴിവാക്കിയിരുന്നു. ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി ഫിലിപ്പീന്‍സിലെ മനിലയില്‍ വച്ചായിരിക്കും ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

എന്നാല്‍ ഇതുസംബന്ധിച്ച ഒൗദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ജൂണില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ചും ജൂലൈയില്‍ ജര്‍മനിയില്‍ നടന്ന ജി-20 ഉച്ചകോടിയിലും ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button