
മുംബൈ: മുംബൈ എല്ഫിന്സ്റ്റണ് ലോക്കല്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ര്ട സര്‍ക്കാര്‍. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ മരിച്ചവരുടെ കുടുംബത്തിന് നേരത്തെ അഞ്ചു ലക്ഷം രൂപയും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് 50,000 രൂപയും ഗോയല്‍ ചികിത്സാ സഹാവും പ്രഖ്യാപിച്ചിരുന്നു.
അഞ്ച് ലക്ഷം രൂപയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പ്രഖ്യാപിച്ചത്. പരിക്കേറ്റവരുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ര്ട സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ചേര്‍ന്ന് അന്വേഷണം നടത്തും. ആവശ്യമെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments