വാഷിംഗ്ടണ്‍: കാലിഫോര്‍ണിയ സ്‌കൂള്‍ ലൈബ്രേറിയന്‍ യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങള്‍ തിരസ്‌കരിച്ചു. നിരസിച്ചത് ഈ പുസ്തകങ്ങളെല്ലാം വംശീയ വിരോധവും ആവശ്യമില്ലാത്തതുമാണെന്ന് കാണിച്ചാണ്.
ഡോ.സ്യൂസിന്റെ പത്തു പുസ്തകങ്ങള്‍ അടങ്ങിയ പാക്കേജ് എല്ലാ സംസ്ഥാനങ്ങളിലെയും ഏറ്റവും മികച്ച സ്‌കൂളുകള്‍ക്കാണ് മെലാനിയ നല്‍കിയത്. പാക്കേജില്‍ മെലാനിയയ്ക്കും മകന്‍ ബാരണും ഏറെ ഇഷ്ടമുള്ള ‘ദ ക്യാറ്റ് ഇന്‍ ദ ഹാറ്റ്, ഗ്രീന്‍ എഗ്‌സ്, ഹാം, തുടങ്ങി മറ്റു പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്.
മസാച്യുസെറ്റ്‌സിലെ സ്‌കൂള്‍ ഓഫ് കേംബ്രിഡ്ജ് ലൈബ്രററി മീഡിയ സ്‌പെഷ്യലിസ്റ്റ് ലിസ് ഫിലിപ്പ്‌സ് സോയിറോ പുസ്തകങ്ങള്‍ നല്‍കിയതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ ഇവ സ്വീകരിക്കാന്‍ കഴിയില്ലെന്നും കാണിച്ച് മെലാനിയയ്ക്ക് കത്ത് നല്‍കി. ഇത്തരം ബുക്കുകള്‍ തന്റെ സ്‌കൂളില്‍ ആവശ്യമില്ലെന്നും അവര്‍ കത്തില്‍ പറയുന്നു.
Post Your Comments