ലാഹോര്‍: പാകിസ്ഥാനില്‍ രണ്ട് കോളേജ് വിദ്യാര്‍ഥിനികളെ അധികൃതര്‍ പുറത്താക്കി. ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. ഇത് കയ്യില്‍ നീലത്തിമിംഗലത്തിന്റെ രൂപം കത്തികൊണ്ട് വരഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്. പഞ്ചാബ് പ്രവിശ്യയിലുള്ള ഗവ. ഗേള്‍സ് ഡിഗ്രി കോളേജ് അധികൃതരുടേതാണ് നടപടി.
സഹപാഠികളാണ് വിദ്യാര്‍ഥിനികള്‍ ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്നുവെന്ന സംശയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നിരവധി കുട്ടികള്‍ ബ്ലൂവെയ്ല്‍ ഗെയിമിന്റെ അവസാന ഘട്ടത്തില്‍ ആത്മഹത്യ ചെയ്തുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.
വിദ്യാര്‍ഥിനികള്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്നുണ്ടെന്ന് അധികൃതരോട് സമ്മതിച്ചു. മറ്റ് വിദ്യാര്‍ഥിനികളെയും ഇവര്‍ അപകടകരമായ ഗെയിമിലേക്ക് ആകര്‍ഷിക്കുന്നത് തടയാനാണ് ഇരുവരെയും പുറത്താക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments