ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജന്‍ തോമസ് ചാണ്ടിയെ ന്യായീകരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ഗതാഗതമന്ത്രിയെ ന്യായീകരിക്കുന്നത് കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ്. തോമസ് ചാണ്ടി മന്ത്രിയായി തുടരുമ്പോള്‍ കളക്ടര്‍ ഏങ്ങനെയാണ് സ്വതന്ത്രമായി റിപ്പോര്‍ട്ട് നല്‍കുക. തോമസ് ചാണ്ടിക്ക് എതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. വേങ്ങര ഉപതെരെഞ്ഞടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ. എം മാണിയുടെ പിന്തുണയെ രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. ഇതു യുഡിഎഫിനു മികച്ച വിജയം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments