Latest NewsCinemaMollywood

ദിലീപിന് സമയദോഷമെന്നു പ്രവചനം,എല്ലാം ശ്രീരാമ ലീല : കൊല്ലം തുളസി

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് തെറ്റുകാരനല്ലെന്നും സമയദോഷം കൊണ്ടാണ് ഇങ്ങനെ ചിലത് സംഭവിച്ചതെന്നും കൊല്ലം തുളസി.80 ദിവസമായിട്ടും ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുന്ന ദിലീപ് തെറ്റുകാരനല്ലെന്നും പുറത്തുവരുമെന്നും ഒരു അവധൂതൻ പറഞ്ഞതായി കൊല്ലം തുളസി ഒരു പ്രമുഖ ചാനലിൽ നടന്ന ചർച്ചയിൽ വെളിപ്പെടുത്തി.

ഒരു സിനിമാ നടന്‍ ഈ അവദൂതനെ കാണാന്‍ ചെന്നപ്പോള്‍ ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ വെളിപ്പെടുത്തല്‍ നടത്തുകയാണ് ഉണ്ടായത്. മാത്രമല്ല ദിലീപുമായി അടുപ്പമുള്ള വ്യക്തി എന്ന നിലയ്ക്ക് കൊല്ലം തുളസിയോട് പറയണം എന്നും പറഞ്ഞിരുന്നു. ദിലീപ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സമയദോഷം കാരണമുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അവധൂതൻ വെളിപ്പെടുത്തിയതായി കൊല്ലം തുളസി പറഞ്ഞു.എവിടെയോ മുടങ്ങിക്കിടക്കുന്ന വഴിപാടിനാൽ ദൈവകോപം ഉണ്ടായതുകൊണ്ടാണ് ഇത്തരം പ്രശനങ്ങളിൽ ചെന്നുപെട്ടതെന്നും അവദൂതൻ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

മഞ്ജുവാര്യരും ദിലീപും മലയാള സിനിമയ്ക്ക് ആവശ്യമാണ് എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.ദിലീപിനെ പിന്തുണച്ച്‌ നേരത്തെ രംഗത്ത് വന്നിട്ടുള്ള വ്യക്തിയാണ് കൊല്ലം തുളസി. ആലുവ സബ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ദിലീപ് തനിക്ക് മകനെ പോലെയാണെന്നും നിക്ക് സിനിമ ഇല്ലാതിരുന്ന കാലത്തും രോഗാവസ്ഥയിലും തനിക്ക് സിനിമയില്‍ അവസരം നല്‍കിയത് ദിലീപാണെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. ദിലീപിന് എതിരെ പോലീസ് കാണിക്കുന്ന തെളിവുകള്‍ ദുര്‍ബലമാണ് എന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button