മലയാള ചലച്ചിത്രലോകത്തെ ഗാനരചയിതാക്കളിൽ വയലാറിനുള്ള സ്ഥാനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും.ആ തൂലികയിൽ നിന്നും ഉതിർന്നുവീണ അക്ഷരങ്ങൾ സംഗീതത്തിന്റെ അകമ്പടിയോടെ പ്രേക്ഷകരിൽ എത്തിയപ്പോൾ കല്ലിൽ കൊത്തിവെച്ച പോലെയാണ് ആ ഗാനങ്ങൾ മലയാളികൾ നെഞ്ചിലേറ്റിയത്.ഇന്നും ഒട്ടും തിളക്കം നഷ്ടപ്പെട്ടിട്ടില്ല വയലാർ എന്ന മഹാപ്രതിഭയുടെ സംഭാവനകൾക്ക്.
അച്ഛന്റെ വഴിയേ മകനായ ശരത് ചന്ദ്ര വർമ്മയും തൂലിക ചലിപ്പിച്ചു തുടങ്ങിയപ്പോൾ ആർക്കും അത്ഭുതം തോന്നിയില്ല.എന്നാൽ വിപ്ലവ കവിതകളെഴുതി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്നും ആവേശം നല്കിയ വയലാര്‍ രാമവര്‍മയുടെ മകന് ശരത് ചന്ദ്രവര്‍മ ഭാരതീയ ജനത പാര്‍ട്ടിക്ക് വേണ്ടി ഗാനങ്ങളെഴുതുന്നു എന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് .
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ‘കേരള ജനരക്ഷായാത്ര’ക്ക് വേണ്ടിയാണ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അദ്ദേഹം തൂലിക ചലിപ്പിച്ചത്.എന്നാൽ തന്റെ തൊഴിലിന്റെ ഭാഗമാണിതെന്നും തന്റെ ജോലി ചെയ്തത് കാശ് വാങ്ങി എന്നതിനപ്പുറം ഇതിൽ മറ്റൊന്നുമില്ല എന്നുമാണ് കവിയുടെ നിലപാട്.
Post Your Comments