CinemaLatest NewsMovie SongsEntertainment

പാവപ്പെട്ട രോഗികളെ വഴിയാധാരമാക്കി ‘ഉദാഹരണം മഞ്ജു’; മഞ്ജുവാര്യര്‍ക്കെതിരെ ആലപ്പുഴയില്‍ പ്രതിഷേധം ശക്തം

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ക്കെതിരെ ആലപ്പുഴയില്‍ പ്രതിഷേധം ശക്തം. മഞ്ജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാതയുടെ’ പ്രമോഷനോടനുബന്ധിച്ച് ഹരിപ്പാട് ഭവാനി മന്ദിറില്‍ ശനിയാഴ്ച മെഡിക്കല്‍ ക്യാംപ് നടത്താന്‍ മഞ്ജു വാര്യര്‍ ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ചടങ്ങ് ഉത്ഘാടനം ചെയ്യാന്‍ താരം എത്തുമെന്നായിരുന്നു തീരുമാനം. ഇതു പ്രകാരം മുന്‍കൂട്ടി നോട്ടീസ് അടിച്ച് വിതരണം ചെയ്യുകയും രജിസ്‌ട്രേഷന്‍ നേരത്തെ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ താരം എത്താത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ ക്യാംപ് അപ്രതീക്ഷിതമായി മാറ്റിവച്ചത്തിലൂടെ കഷ്ടത്തിലായിരിക്കുകയാണ് ആലപ്പുഴയിലെ രോഗികള്‍. ഇതോടെ വെട്ടിലായത് പരിപാടി മാറ്റിയതറിയാതെ എത്തിയ പാവം രോഗികളും ബന്ധുക്കളുമാണ്. മെഡിക്കല്‍ ക്യാംപിനോട് അനുഭാവം പ്രകടിപ്പിച്ച് ഫ്‌ളക്‌സ് അടക്കം വച്ച് രംഗത്ത് വന്ന മോഹന്‍ലാല്‍ ഫാന്‍സുകാരും മഞ്ജുവിന്റെ ഈ തീരുമാനത്തിലൂടെ വെട്ടിലായിരിക്കുകയാണ്. ക്യാമ്പ് മാറ്റിവച്ചതിലൂടെ കഷ്ടത്തിലായ രോഗികളുടെ ബന്ധുക്കളും രോഷാകുലരായ ഇരു ഫാന്‍സ് പ്രവര്‍ത്തകരും മഞ്ജു വാര്യര്‍ക്കെതിരെ പരസ്യമായി പ്രകടനം നടത്തി പ്രതിഷേധിച്ചു.

അപ്രതീക്ഷിതമായി തലേ ദിവസം വരാന്‍ പറ്റില്ലന്ന് പറഞ്ഞ് മഞ്ജു ഒഴിഞ്ഞു മാറുകയായിരുന്നുവെന്നാണ് അറിയുന്നത്. ലേഡി സൂപ്പര്‍ സ്റ്റാറിന് സ്വാഗതമെന്ന് എഴുതി സ്ഥാപിച്ച ബോര്‍ഡും പ്രവര്‍ത്തകര്‍ തകര്‍ത്തു. അപമാനിതരായ ഫാന്‍സ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വച്ചാണ് മഞ്ജു വാര്യരെ പ്രതിഷേധമറിയിച്ചിരിക്കുന്നത്.

പരിപാടിയുടെ മുഖ്യ സംഘാടകന്‍ മഞ്ജു ഫാന്‍സില്‍ അംഗമായ ഡോക്ടറായിരുന്നു. മഞ്ജു ഫാന്‍സിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റി വളരെ നേരത്തെ തന്നെ ബന്ധപ്പെട്ട് ഉറപ്പിച്ച പരിപാടിക്ക് വേണ്ടി വലിയ തുകകള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button