MollywoodLatest NewsKeralaCinemaNewsEntertainment

‘ഞാൻ മമ്മൂട്ടി’ കസേരയിൽ നിന്നെഴുന്നറ്റ് മമ്മൂക്ക സ്വയം പരിചയപ്പെടുത്തി, അതൊരു ടെക്നിക്കായിരുന്നു: നടി നിഖില വിമൽ

മമ്മൂട്ടിയും, മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളാകുന്ന പ്രീസ്റ്റിലെ മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് നിഖില വിമല്‍. ഫഹദ് ഫാസിലിനൊപ്പം ഞാന്‍ പ്രകാശനിലെ സലോമിയായി മികച്ച പ്രകടനം കാഴ്ചവെച്ച നിഖില, ശക്തമായ ഒരു കഥാപാത്രത്തെയാണ് പ്രീസ്റ്റിലും അവതരിപ്പിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ ഒരു ടെന്‍ഷന്‍ ചെറുതായുണ്ടായിരുന്നെന്നും, എന്നാല്‍ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ തന്റെ എല്ലാ ടെന്‍ഷനും ഇല്ലാതാക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചെന്നും നടി പറയുന്നു.

മമ്മൂക്കയെ ആദ്യമായി പരിചയപ്പെടാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്.
‘ചിത്രീകരണത്തിന്റെ ആദ്യ ദിവസം ഞാന്‍ മമ്മൂക്കയുടെ അടുത്ത് ‘ഞാന്‍ നിഖില വിമല്‍’ എന്നുപറഞ്ഞ് പരിചയപ്പെടാന്‍ പോയി. മമ്മൂക്ക കസേരയില്‍ നിന്നെഴുന്നേറ്റ് എന്റെ പേര് മമ്മൂട്ടി.’ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. അന്തരീക്ഷം ആ തമാശയില്‍ ആകെ കൂളായി. കൂടെ വര്‍ക്ക് ചെയ്യുന്നവരെ കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന മമ്മൂക്കയുടെ ടെക്‌നിക് ഞാന്‍ അവിടെ കണ്ടു. കൊവിഡ് കാലത്തും ഭംഗിയായി സിനിമ തീര്‍ക്കാന്‍ അവരെടുക്കുന്ന എഫര്‍ട്ട് വളരെ വലുതായിരുന്നു’, നിഖില പറയുന്നു.

ലൗ 24×7 എന്ന സിനിമയില്‍ അഭിനയിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ആ കഥാപാത്രത്തെക്കുറിച്ച്‌ ആളുകള്‍ സംസാരിക്കാറുണ്ടെന്നും അഭിനയിച്ച കരുത്തുറ്റ കഥാപാത്രങ്ങള്‍ തന്നെയാണ് ഒരു നടിയുടെ കരിയറിന്റെ അടിത്തറയെന്നും, അത്തരം ക്യാരക്ടറുകള്‍ക്കായി കാത്തിരിക്കുകയാണെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ നിഖില പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button