ന്യൂഡല്‍ഹി: ആറ് വയസ്സുള്ള കുട്ടിയെ കൊന്ന് പെട്ടിയില്‍ ഒളിപ്പിച്ചു. കുട്ടിയെ പൈജാമ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന് കട്ടിലിനടിയിലുള്ള പെട്ടിയിൽ ഒളിപ്പിച്ച കേസില്‍ അയൽവാസിയായ പ്രസാദിനെ അറസ്റ്റു ചെയ്തു. കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെടാനായി ശ്രമിച്ചിരുന്നു. എന്നാൽ പ്രതി പിടിക്കപ്പെടുമെന്ന ഭീതിയിലാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. സംഭവം നടന്നത് ന്യൂഡല്‍ഹിയിലെ ഓഖ്‌ല ഫെയ്‌സ് ടുവിലാണ്.
കുട്ടിയെ കാണാതാകുന്നത് കഴിഞ്ഞ ബുധനാഴ്ച ഏകദേശം 4 മണിയോടുകൂടിയാണ്. കുട്ടി ഓഖ്ല ഫെയ്സ് 2 വിലെ ജെ ജെ ആര്‍ ക്യാമ്പില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടുപിടിക്കാനായില്ല. സംശയം ഒഴിവാക്കാനായി പ്രസാദും തിരച്ചില്‍ നടത്തുന്നവര്‍ക്കൊപ്പം പങ്കുചേരുകയായിരുന്നു. മുറിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 9.30 നാണ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയത്.
പ്രതി ആദ്യം വെളിപ്പെടുത്തിയത് തന്റെ ഭാര്യ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയതുകൊണ്ടാണ് താന്‍ കുട്ടിയെ കൊന്നതെന്നാണ്. അയല്‍വാസികള്‍ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് മുറി തുറന്ന് പരിശോധിച്ചപ്പോളാണ് കൊലപാതക വിവരം പുറത്തറിയുന്നതും രോഹിത് പ്രസാദിനെ അറസ്റ്റു ചെയ്യുന്നതും.
‘ദുര്‍ഗന്ധം ബെഡ്റൂമില്‍ വെച്ചിരുന്ന പെട്ടിയില്‍ നിന്നായിരുന്നു. പെട്ടിക്കുള്ളിലുള്ള ചാക്കില്‍ നിന്ന് കുട്ടിയുടെ മുഖവും കൈയും പുറത്തുകാണുന്നുണ്ടായിരുന്നു. കുട്ടിയുടെ വായ ഒരു കറുത്ത തുണി കൊണ്ട് മൂടിക്കെട്ടിയിരുന്നു.’. പൈജാമ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതിനു മുമ്പ് ഏകദേശം 24 മുതല്‍ 36 മണിക്കൂര്‍ സമയം വരെ താന്‍ കുട്ടിയെ പെട്ടിയില്‍ പൂട്ടിയിടുകയായിരുന്നുവെന്ന് പ്രസാദ് വെളിപ്പെടുത്തി.
Post Your Comments