തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിെന്റ മാതൃക ഉള്‍ക്കൊണ്ട് കേരളത്തില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിെന്റ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനാണ് തീരുമാനം.
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 2016ല്‍ പുറപ്പെടുവിച്ച ഉത്തരവിെന്റ അടിസ്ഥാനത്തില്‍ ഹരിതകേരള മിഷനില്പെടുത്തിയാണ് നിരോധനം പ്രാബല്യത്തില്‍ വരുക. പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തിയ തലസ്ഥാന കോര്പറേഷന് നേടിയത് വമ്പിച്ച വിജയമാണ്. മുന്നറിയിപ്പില്ലാതെ പ്ലാസ്റ്റിക് കാരിബാഗുകള്‍ പൂര്‍ണമായും നിരോധിക്കണമെന്ന തീരുമാനം പൊടുന്നനെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകും എന്നതിനാലാണ് തുടക്കത്തില്‍ 50 മൈേക്രാണ് വരെയുള്ള പ്ലാസ്റ്റിക് നിരോധനവുമായി മുന്നോട്ടുപോകുന്നത്.
Post Your Comments