ന്യൂഡൽഹി: എഎഫ്സി അണ്ടർ-16 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് യോഗ്യത സ്വന്തമാക്കി ഇന്ത്യ. കഠ്മണ്ഡുവിൽ നടന്ന യോഗ്യത മത്സരത്തിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയതോടെയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. 16 ടീമുകളാണ് പത്ത് ഗ്രൂപ്പുകളിൽനിന്നായി ചാന്പ്യൻഷിപ്പ് യോഗ്യത സ്വന്തമാക്കിയത്. ഇതിൽ രണ്ടാം സ്ഥാനത്ത് എത്തുന്ന മികച്ച ആറു ടീമുകളിൽ ഒന്നായാണ് ഇന്ത്യ യോഗ്യത നേടിയത്. സെപ്റ്റംബർ 24ന് ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായിരുന്നെങ്കിലും മറ്റു ഗ്രൂപ്പുകളുടെ മത്സര ഫലങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. അടുത്ത വർഷം മലേഷ്യയിലാണ് എഎഫ്സി അണ്ടർ-16 ചാമ്പ്യൻഷിപ്പ് നടക്കുക.
Post Your Comments