എന്തുകൊണ്ടാണ് എസ്എഫ്ഐയും പാകിസ്ഥാനും ഒരേ സ്വരത്തിൽ സംസാരിക്കുന്നത്?. പാകിസ്‌താൻ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞ നുണ ഇങ്ങ് കേരളത്തിൽ എസ്എഫ്ഐ ആവർത്തിക്കുന്നതിന്റെ ലക്ഷ്യം എന്താണ്? കഴിഞ്ഞ ദിവസം യുഎന്നിൽ ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാൻ കണ്ടെത്തിയത് ഇസ്രായേലിെന്റ വ്യോമാക്രമണത്തില്‍ മുഖത്ത് പരിക്കേറ്റ പതിനേഴുകാരിയുടെ പാക്ക് സ്ഥിരം പ്രതിനിധി മലീഹ ലോധി ഉയര്‍ത്തി കാണിച്ചത്. കശ്മീരിൽ പെലറ്റ് തോക്കിനിരയായ പെൺകുട്ടിയുടെ ഈ ചിത്രം കാണൂ, ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖമാണിതെ’ന്നാണ് പാക്ക് സ്ഥിരം പ്രതിനിധി മലീഹ ലോധി പറഞ്ഞത്.
ഇന്ത്യ തലകുനിക്കുമെന്ന ധാരണയിൽ അവർ ഉയർത്തിക്കാട്ടിയ ചിത്രത്തിലെ പാവം പെൺകുട്ടിക്കു കശ്മീരുമായി ഒരു ബന്ധവുമില്ലെന്ന് കണ്ടെത്തിയത് ഇന്ത്യയിലെ സോഷ്യൽമീഡിയ ഉപയോക്താക്കളാണ്. എന്നാല്‍ 2014ൽ അമേരിക്കൻ ഫോട്ടോഗ്രാഫർ പകർത്തിയ ഈ ഫോട്ടോ 2015 രാജ്യാന്തര മാധ്യമങ്ങളെല്ലാം വിവിധ വാർത്തകൾക്കൊപ്പം ഉപയോഗിച്ചിട്ടുണ്ട്. 2015 ൽ യുനിസെഫിന്റെ ഫൊട്ടോഗ്രഫി അവാർഡ് ലഭിച്ച ചിത്രമാണിത്.
പാകിസ്‌താൻ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞ നുണ കേരളത്തിൽ എസ്എഫ്ഐയും ആവര്‍ത്തിക്കുകയാണ്. നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകാത്ത ക്യാമ്പസ് എന്ന തലകെട്ടോട് കൂടിയാണ് എസ് എഫ് ഐ ഈ ചിത്രം പ്രചരിപ്പിക്കുന്നത്. ലോകം ഇത്രയധികം ചർച്ച ചെയ്ത ഈ ഫോട്ടോ ഒരു രാജ്യത്തിന്റെ യുഎൻ പ്രതിനിധി അല്ലെങ്കിൽ അവരെ സഹായിക്കുന്നവർ മനസ്സിലാക്കിയില്ലെങ്കിൽ ഈ പണി നിർത്തുന്നതാണ് നല്ലതെന്ന് വരെ സോഷ്യൽമീഡിയക്കാർ ആരോപിച്ചിരുന്നു.
Post Your Comments