സമൂഹ മാധ്യമങ്ങളിൽ സജീവമായവർ അമേരിക്കയിൽ പോകാൻ ഉദ്ദേശിക്കുന്നെങ്കിൽ ഒന്ന് സൂക്ഷിക്കുക. യാത്രക്കാരുടെ സമൂഹ മാധ്യമങ്ങളിലെ ഉപയോഗം നിരീക്ഷിക്കാനായി ഒക്ടോബര്‍ 18 മുതല്‍ അമേരിക്കയിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ ചെന്നിറങ്ങിയാല്‍ അവിടുത്തെ സുരക്ഷാ ജീവനക്കാർ കൈയിലുള്ള ലാപ്ടോപ്പോ മൊബൈല്‍ ഫോണോ അവശ്യപ്പെടാം. രാജ്യത്തെ തീവ്രവാദ ഭീഷണികൾ കുറയ്ക്കാനും കുടിയേറ്റക്കാരെ നിയന്ത്രിക്കാനുമാണ് ഈ പുതിയ നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നത്. സുരക്ഷാ ഭീഷണി ഉണ്ടാക്കുന്ന രീതിയിലുള്ള എന്തെങ്കിലും പോസ്റ്റോ കമന്റോ കണ്ടു പിടിച്ചാൽ തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി അധികൃതർ അവരെ ജയിലിൽ അടക്കും.
2015ല്‍ ബെര്‍നാര്‍ഡിനോയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാള്‍ തീവ്രവാദ ഗ്രൂപ്പുകളോടുള്ള തങ്ങളുടെ ആഭിമുഖ്യം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് അന്ന് മുതൽ തന്നെ ഇത്തരമൊരു നിയമം നടപ്പാക്കുന്നതിനെപ്പറ്റി അമേരിക്ക ആലോചിച്ചിരുന്നു.
Post Your Comments