Latest NewsKeralaNews

റോഹിൻഗ്യൻ അഭയാർത്ഥികളുടെ ബോട്ട് മുങ്ങി 60 പേർ മരിച്ചതായി സൂചന

ജനീവ: ആഭ്യന്തര സംഘർഷത്തെത്തുടർന്ന് മ്യാന്‍മറില്‍ നിന്ന്​ പാലായനം ചെയ്​ത റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട്​ തകര്‍ന്ന്​ 60 ലേറെ പേര്‍ മരിച്ചതായി സൂചന. ഐക്യരാഷ്​ട്ര സഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള ഏജന്‍സിയാണ്​ വിവരം പുറത്തു വിട്ടത്​.

23 പേരുടെ മരണം സ്​ഥീരീകരിച്ചിട്ടുണ്ടെന്നും എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതായും അഭയാര്‍ഥികള്‍ക്കായുള്ള അന്താരാഷ്​ട്ര സംഘടനയുടെ വാക്​താവ്​ ജോയല്‍ മില്ലിമാന്‍ അറിയിച്ചു. ആഭ്യന്തര സംഘർഷത്തെ തുടർന്ന് നിരവധി റോഹിൻഗ്യകളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇത്തരം ബോട്ടപകടങ്ങളിൽ കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button