ന്യൂഡൽഹി: റെയിൽവേയിൽ നയം മാറ്റം. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ രാജധാനി, തുരന്തോ, ശതാബ്ദി, സുവിധ എന്നീ ട്രെയിനുകളിൽ ഏർപ്പെടുത്തിയ തിരക്കനുസരിച്ചു നിരക്കു കൂടുന്ന (ഫ്ലെക്സി ഫെയർ) സമ്പ്രദായം മാറ്റുന്നു. നവംബറിൽ ട്രെയിനുകളുടെ കൃത്യനിഷ്ഠ മെച്ചപ്പെടുത്തി ടൈം ടേബിൾ പരിഷ്കരിക്കും. മാത്രമല്ല എഴുനൂറോളം ട്രെയിനുകളുടെ വേഗം കൂട്ടും. സൂപ്പർ ഫാസ്റ്റ് വിഭാഗത്തിലേക്ക് 48 മെയിൽ/എക്സ്പ്രസ് ട്രെയിനുകളെ മാറ്റും.
റെയിൽവേ സ്റ്റേഷനുകളിലും കോച്ചുകളിലും വനിതകളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷ ലക്ഷ്യമിട്ടു സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഡ്യൂട്ടി സമയത്തു റെയിൽവേ സുരക്ഷാ സേനാംഗങ്ങൾക്കും ടിക്കറ്റ് എക്സാമിനർമാർക്കും യൂണിഫോം നിർബന്ധമാക്കും.
റെയിൽവേ ലൈനുകൾ അഞ്ചു വർഷത്തിനകം പൂർണമായും വൈദ്യുതീകരിക്കും. ഇതുവഴി 10,000 കോടി രൂപ ലാഭവും മലിനീകരണവും കുറയ്ക്കാനുമാകും. 100% എൽഇഡി ലൈറ്റുകളും ഫാനുകളും ട്രെയിനുകളിലും സ്റ്റേഷനുകളിലും ഏർപ്പെടുത്തും.
Post Your Comments