സൗജന്യമായി ലഭിയ്ക്കുന്നു എന്ന് കേട്ട പാതി കേള്‍ക്കാത്ത പാതി ജിയോ ഫോണ്‍ വാങ്ങാന്‍ ഓടിയവരാണ് ഭൂരി ഭാഗവും. എന്നാല്‍ ജിയോ ഫോണ്‍ യഥാര്‍ത്ഥത്തില്‍ സൗജന്യമാണോ എന്നത് ഒന്ന് ചിന്തിക്കേണ്ടതുണ്ട്. ഫോണിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുകയാണ്
അതില്‍ എടുത്തുപറയേണ്ടത് ജിയോ റീച്ചാര്‍ജുകളെക്കുറിച്ചും ജിയോ സിം ലോക്കുകളെക്കുറിച്ചുമാണ് .ജിയോ ഫീച്ചര്‍ ഫോണുകളില്‍ ജിയോ സിമ്മുകള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു .ജിയോ സിമ്മുകള്‍ ലോക്കോടുകൂടിയാണ് ലഭിക്കുന്നത്. അതുകൂടാതെ ജിയോയുടെ 4ജി ഫോണ്‍ ഫോണുകള്‍ വാങ്ങിയവര്‍ വര്‍ഷം 1500 രൂപയുടെ റീച്ചാര്‍ജ് നടത്തേണ്ടതാണ്. അതായത് മാസം ഉപഭോക്താക്കള്‍ 125 രൂപയുടെ റീച്ചാര്‍ജ്ജ് ആണ് നടത്തേണ്ടത്.അപ്പോള്‍ 12 മാസത്തേക്ക് 1500 രൂപയുടെ റീച്ചാര്‍ജ് . 3 വര്‍ഷം ആകുമ്പോള്‍ 4500 റീച്ചാര്‍ജ്. റീച്ചാര്‍ജ് ചെയ്തില്ലെങ്കില്‍ ഉപഭോതാക്കള്‍ക്ക് ഡിപ്പോസിറ്റ് തുകയായ 1500 രൂപ തിരികെ ലഭിക്കുന്നതല്ല .
ഇനി 3 വര്‍ഷത്തിനുള്ളില്‍ ഈ റീച്ചാര്‍ജുകള്‍ ഒന്നുംതന്നെ ചെയ്തില്ലെങ്കില്‍ ജിയോ 4 ജി ഫോണ്‍ തിരികെ നല്‍കേണ്ടതാണ് . ചുരുക്കം പറഞ്ഞാല്‍ ജിയോ സ്മാര്‍ട്ട് ഫോണുകള്‍ സൗജന്യമല്ല എന്നുതന്നെ പറയാം.
Post Your Comments