ജിയോ 4ജി ഫോണ്‍ വാങ്ങിയവര്‍ പുതിയ നിബന്ധനകള്‍ പാലിക്കണം. കഴിഞ്ഞ മാസം ബുക്കിംഗ് നടത്തിയവര്‍ക്ക് ഇപ്പോള്‍ ജിയോ ഫോണ്‍ നല്‍കുകയാണ് കമ്പനി. ഈ സമയമാണ് തങ്ങളുടെ പുതിയ നിബന്ധനകള്‍ ജിയോ വെളിപ്പെടുത്തിയിരിക്കുന്നത്.
ജിയോയുടെ ഫീച്ചര്‍ ഫോണ്‍ സ്വന്തമാക്കിയവര്‍ പ്രതിവര്‍ഷം 1500 രൂപയുടെ റീച്ചാര്‍ജ് നടത്തണം. അതായത് മാസം തോറും ഉപഭോതാക്കള്‍ 125 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്യണം. അങ്ങനെ 12 മാസം ചെയുമ്പോള്‍ 1500 രൂപയുടെ റീച്ചാര്‍ജ് പൂര്‍ത്തിയാകും.
മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 4500 റീച്ചാര്‍ജ്ജ് .റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ ഉപഭോതാക്കള്‍ക്ക് ഡിപ്പോസിറ്റ് തുക തിരിച്ച് നല്‍കുന്നില്ല. 1500 രൂപയാണ് ഡിപ്പോസിറ്റ് തുക. 125 രൂപയുടെ റീച്ചാര്‍ജ് 36 മാസത്തേക്ക് ഉപഭോതാക്കള്‍ ചെയ്യേണ്ടതാണ്. ഇതു ചെയ്യാത്ത പക്ഷം ഫോണ്‍ തിരിച്ച് നല്‍കണം. വാങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ജിയോ ഫീച്ചര്‍ ഫോണ്‍ തിരിച്ച് നല്‍കിയാല്‍ 1500 രൂപയായ ഡെപ്പോസിറ്റ് തുക ലഭിക്കുന്നതല്ലെന്നും കമ്പനി വ്യക്തമാക്കി. 12 മുതല്‍ 24 മാസത്തിനുള്ളില്‍ തിരികെ കൊടുക്കുകയാണെകില്‍ 1000 രൂപയെ തിരികെ ലഭിക്കൂ.
Post Your Comments