Latest NewsNewsIndia

മാധ്യമപ്രവര്‍ത്തകയെ സുരക്ഷാജീവനക്കാര്‍ മര്‍ദ്ദിച്ചു

 

ബംഗലൂരു: മാധ്യമപ്രവര്‍ത്തകയെ സുരക്ഷാജീവനക്കാര്‍ മര്‍ദ്ദിച്ചു. ബംഗലൂരുവിലാണ് സംഭവം. ഏഷ്യാനെറ്റ് ന്യൂസെബിള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ രോഷ്‌നി ജേക്കബിനാണ് മര്‍ദനമേറ്റത്. വൈറ്റ്ഫീല്‍ഡിലുളള ഒരു ഐടി കമ്പനിയില്‍ ശശി തരൂര്‍ എംപിയുടെ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു സംഭവം.

വൈറ്റ് ഫീല്‍ഡിലെ ഐടി കമ്പനിയുടെ ഗേറ്റിന് പുറത്താണ് അതിക്രമം ഉണ്ടായതെന്ന് മാധ്യമപ്രവര്‍ത്തക പറയുന്നു. ശശി തരൂര്‍ എം പി എത്തിയപ്പോള്‍ പ്രതികരണത്തിനായി ശ്രമിച്ചു.ഈ സമയമാണ് ഒരു സംഘം സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയതും മര്‍ദിച്ചതുമെന്നാണ് പരാതി. ബലമായി പിടിച്ചുതളളുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു.

സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് പെരുമാറിയതെന്ന് മാധ്യമപ്രവര്‍ത്തക പറയുന്നു. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ വൈറ്റ്ഫീല്‍ഡ് പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button