കൊച്ചി: സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന് കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി പിടിയില്‍. ബംഗാള്‍ സ്വദേശി പരിമള്‍ സിന്‍ഹയാണ് പൊലീസ് പിടിയിലായത്.
Read Also: ‘ഇസ്ലാം വിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ല’: ലിവിങ് ടുഗെതർ പങ്കാളികളുടെ ഹർജി തള്ളി ഹൈക്കോടതി
സെക്യൂരിറ്റി മുറിയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒന്നര കിലോ കഞ്ചാവും നാല് ഗ്രാം ബ്രൗണ്‍ ഷുഗറും കണ്ടെടുത്തത്.
പ്രതി ഏറെക്കാലമായി കളമശ്ശേരിയിലെ സ്കൂളിലാണ് ജോലി ചെയ്യുന്നത്. ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വില്പന നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയ്ക്ക് ലഹരി വസ്തുക്കള്‍ എവിടെ നിന്ന് ലഭിച്ചെന്നും ആര്‍ക്കെല്ലാം വില്പന നടത്തിയെന്നുമുള്ള വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments