ബെയ്‌റൂട്ട്: ആഗോള ഭീകര സംഘടനയായ ഐ.എസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പുതിയ ശബ്ദ സന്ദേശം പുറത്തുവന്നു. 2014ല്‍ ഖിലാഫത്ത് രാജ്യം പ്രഖ്യാപിക്കാനായി മൊസൂളിലെ അല്‍ നൂഫറി പള്ളിയിലാണ് ബാഗ്ദാദി അവസാനമായി പൊതുവേദിയില്‍ വന്നത്. കഴിഞ്ഞ വര്‍ഷം നവംബറിനുശേഷം ആദ്യമായാണു ബാഗ്ദാദിയുടേതെന്ന പേരില്‍ ശബ്ദ സന്ദേശം പുറത്ത് വന്നത്.
46 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശം ഐസിസുമായി ബന്ധമുള്ള മാദ്ധ്യമ സ്ഥാപനമാണ പുറത്ത് വിട്ടത്. മേയ് 28ന് സിറിയയിലെ ഐസിസ് അധീന പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി ഉള്‍പ്പെടെ 330 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് സിറിയയിലെ സര്‍ക്കാരോ ഐസിസോ സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം, ബാഗ്ദാദി ജീവിച്ചിരിപ്പുള്ളതായും ഐസിസ് അവകാശപ്പെട്ടില്ല. എന്നാല്‍, ഒരു വര്‍ഷത്തോളമായി ബാഗ്ദാദിയുടെ ശബ്ദസന്ദേശമോ വീഡിയോ സന്ദേശമോ ഐസിസ് നല്‍കിയിരുന്നില്ല. മുമ്പും പലതവണ ബാഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോള്‍ പുറത്തു വന്ന സന്ദേശത്തില്‍ ഇറാഖിലെ മൊസൂള്‍ ഉള്‍പ്പെടെയുള്ള ഐസിസ് കേന്ദ്രങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലുകലെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. മൊസൂളിനെ കൂടാതെ, സിറിയയിലെ റാഖ്ഖയിലും ഹാമയിലും നടക്കുന്ന സംഘര്‍ഷങ്ങള്‍, ലിബിയയിലെ സിര്‍ത്തിലെ ഏറ്റുമുട്ടല്‍ തുടങ്ങിയവയെയും സൂചിപ്പിക്കുന്നു. ചോരചിന്തിയുള്ള പോരാട്ടം വെറുതെയാകില്ലെന്നും സന്ദേശം ഓര്‍മിപ്പിക്കുന്നുണ്ട്.
Post Your Comments