Latest NewsNewsIndia

ഹണിപ്രീത് ഇന്ന് കീഴടങ്ങുമെന്ന് സൂചന

ന്യൂഡല്‍ഹി: ബലാത്സംഗകേസില്‍ 20 വര്‍ഷം ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്ന് കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. കോടതിയില്‍ കീഴടങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും മുന്നില്‍ ഇല്ലെന്ന അഭിഭാഷകന്റെ ഉപദേശപ്രകാരമാണ് ഹണിപ്രീത് കീഴടങ്ങാന്‍ ഒരുങ്ങുന്നതെന്നാണ് സൂചനകള്‍.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ഇന്ന് എത്തി കീഴടങ്ങുമെന്നാണ് വിവരം. നേരിട്ടെത്തി കീഴടങ്ങാന്‍ താന്‍ ഹണിയോട് ഫോണിലൂടെ നിര്‍‍ദേശം നല്‍കിയതായി ഹണിപ്രീതിന്റെ അഭിഭാഷകന്‍ പ്രദീപ് കുമാര്‍ ആര്യ വ്യക്തമാക്കി. നേരത്തെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ചൊവാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

ഹരിയാന പോലീസിന്റെ 43 കൊടുംകുറ്റവാളികളുടെ ലിസ്റ്റിലാണ് ഹണിപ്രീത്. ഗുര്‍മീത് കുറ്റവാളി ആണെന്ന കോടതി കണ്ടെത്തിയതിനു പിന്നാലെ പഞ്ചകുളയിലും-സിര്‍സയിലും നടന്ന കലാപകുറ്റമാണ് ഹണിപ്രീതിന്റെ പേരില്‍ ചുമത്തിയിരിയ്ക്കുന്നത്.ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ദത്തുപുത്രി ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. പോലീസ് കേസെടുത്തതിനു പിന്നാലെ ഹണിപ്രീത് ഒളിവില്‍ പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button