കാബൂൾ : വീണ്ടും ഐഎസ് ഭീകരർ കീഴടങ്ങിയാതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽഅച്ചിൻ ജില്ലയിലാണ് 31 ഭീകരർ കീഴടങ്ങിയത്. നിരവധി ആയുധങ്ങളും ഇവരിൽനിന്നു പിടിച്ചെടുത്തു. ഭീകരർക്കു പുറമേ 61 സ്ത്രീകളും കുട്ടികളും കീഴടങ്ങിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Also read: മയക്കുമരുന്നു സംഘവും പോലീസും തമ്മിൽ വെടിവയ്പ് 14 പേർ കൊല്ലപ്പെട്ടു
ഇക്കഴിഞ്ഞ നവംബറിൽ അഫ്ഗാനിസ്ഥാനിലെ നങ്ഗർഹർ പ്രവിശ്യയിൽ അഫ്ഗാൻ സുരക്ഷാസേനയ്ക്ക് മുമ്പാകെ കീഴടങ്ങിയ 900 പേരടങ്ങുന്ന സംഘത്തിൽ ഇന്ത്യക്കാരുണ്ടെന്ന വാർത്തകൾ ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാർ രംഗത്തെത്തി. ഇന്ത്യയിൽ നിന്നുള്ള ഭീകരർ കീഴടങ്ങിയതായി വിവരമില്ലെന്നും അഫ്ഗാനിസ്ഥാൻ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരമൊന്നും നല്‍കിയിട്ടില്ലെന്നുമായിരുന്നു അന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചത്.
നവംബർ 12-ന് അഫ്ഗാൻ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനെത്തുടർന്നായിരുന്നു കീഴടങ്ങൽ. ഓപ്പറേഷൻ തുടങ്ങി മണിക്കൂറുകൾക്കകം 93 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ചു. എല്ലാവരും ആയുധം വച്ച് കീഴടങ്ങി.ഇതിൽ 13 പാക് പൗരൻമാരുമുണ്ടായിരുന്നു.
Post Your Comments