ഗെയ്ല് വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ നിലപാടെടുത്തതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിന് ഭീഷണിക്കത്ത്. കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റിനാണ് ഇത്തരത്തിലൊരു ഭീഷണിക്കത്ത് ലഭിച്ചത്.
പ്രസിഡന്റ് ഇ.ടി ബിനോയിക്ക് കത്ത് ലഭിച്ചത് തപാല്‍ മാര്‍ഗമാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം മൂലം പദ്ധതി താല്‍ക്കാലികമായി ഗെയ്ല് അധികൃതര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. കേരളത്തിന്റെ വികസനത്തിന് വേണ്ടിയുള്ള പദ്ധതിക്ക് തടസ്സം നില്‍ക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും ഇതുമായി സഹചരിച്ചില്ലെങ്കില് അനുഭവിക്കേണ്ടി വരുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്കുന്നു.
സമര സമിതിയുടെ വക്കീലാണ് താങ്കള്‍ക്ക് ബുദ്ധി ഉപദേശിക്കുന്നതെന്നും രണ്ട് പേര്‍ക്കും ഇനിയും ഒരു പാട് കാലം ജീവിക്കാനുള്ളതാണെന്ന് ഓര്‍ക്കണമെന്നും കത്തിലുണ്ട്. ഈ പദ്ധതി വരുന്നതോടെ ഉണ്ണികുളത്തുള്ള ഇരുനൂറോളം കുടുംബങ്ങളാണ് വഴിയരികിലേക്ക് ഇറങ്ങേണ്ടി വരിക.
Post Your Comments