KeralaLatest NewsNews

ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പുതിയ സംവിധാനം നിര്‍ദ്ദേശിച്ച് ബ്രെറ്റ് ലീ

തിരുവനന്തപുരം:പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ശ്രവണവൈകല്യ പരിശോധന നടത്താനുള്ള സംവിധാനമുണ്ടാക്കണമെന്ന് ഗ്ളോബല്‍ ഹിയറിംഗ് അംബാസിഡറും ആസ്ത്രേലിയന്‍ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരവുമായ ബ്രെറ്റ് ലീ. കുട്ടികളിലെ ശ്രവണ വൈകല്യങ്ങള്‍ പരിഹരിക്കാനുള്ള സമഗ്ര പദ്ധതിയായ കാതോരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ ശ്രവണപ്രശ്നങ്ങള്‍ കണ്ടെത്തി ചികിത്സിക്കാനും അവര്‍ക്ക് ശബ്ദത്തിന്റെ പുതിയ ലോകം തുറന്നുനല്‍കാനും മുന്നോട്ടുവന്ന മാതാപിതാക്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. കുട്ടികളുടെ കേള്‍ക്കാനുള്ള അവകാശമാണ് നിങ്ങള്‍ നേടിക്കൊടുത്തത്. കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കി ശ്രവണപ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ മാതാപിതാക്കളും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കോക്ലിയാര്‍ ഇംപ്ലാന്റിന്റെയും ശ്രവണ വൈകല്യ പരിഹാര നടപടികളുടെ അംബാസിഡറായി ഇന്ത്യയില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യയില്‍ ഇത്തരത്തില്‍ ചെറുപ്രായത്തിലെ ശ്രവണ പരിശോധനാ സംവിധാനമൊരുക്കിയ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ ‘കാതോരം’ പോലെയുള്ള പദ്ധതിയില്‍ വലിയ പ്രതീക്ഷയാണുള്ളത്.

തന്റെ മകന് ആറുവയസില്‍ ഒരപകടത്തില്‍ ശ്രവണശക്തിക്ക് സാരമായ കുറവ് സംഭവിച്ചപ്പോഴാണ് ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും വിഷമവും അവസ്ഥയും മനസിലായത്. തുടര്‍ചികിത്സകളിലൂടെ മകന്‍ ഇപ്പോള്‍ സാധാരണനിലയിലാണ്. ശ്രവണവൈകല്യം നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങാന്‍ തന്നെ പ്രേരിപ്പിച്ചത് ഈ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button